• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടൂറിസം കേന്ദ്രങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം;  അനധികൃത നിര്‍മ്മാണങ്ങളും  കൈയ്യേറ്റങ്ങളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

By Web Desk    September 28, 2018   

കൊച്ചി; സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്താമത് കേരള ട്രാവല്‍മാര്‍ട്ടിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിലൂടെ വ്യാപക കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജന പ്രതിനിധികള്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.പ്രളയത്തെ അതിജീവിച്ച കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ വരവേറ്റുകൊണ്ടാണ് രാജ്യത്തെ വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ തുടക്കമായിരിക്കുന്നത്. 66 രാജ്യങ്ങളില്‍ നിന്നായി 1600 ബയര്‍മാരാണ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്.

പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ച്ചക്കുമുപരിയായി സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന ശില്‍പ്പശാലയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അന്താരാഷ്ട്ര ബയേഴ്‌സിന്റെ എണ്ണം 125 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നാനൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും ഇത്തവണയുണ്ട്. ട്രാവല്‍മാര്‍ട്ട് 30ന് സമാപിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News