• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളം അഴിമതിരഹിത സംസ്ഥാനമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ; ക്രമസമാധാനത്തിലും കേരളം ഏറെ മുന്നിൽ, നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധികൾക്കിടയാക്കിയെന്നും ഗവർണർ നയ പ്രഖ്യാപനത്തിൽ

By Web Desk    January 22, 2018   
 
നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി.  എന്നാൽ ബാനറുകളും പ്ലക്കാഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഭരണ സ്തംഭനം, വിലക്കയറ്റം, കൊലപാതകങ്ങള്‍ എന്നീ വിഷയങ്ങൾ ഉന്നയിച്ചരുന്നു പ്രതിപക്ഷ പ്രതിഷേധം.
 
മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതാണെന്നും , അഴിമതിരഹിത സംസ്ഥാനമാണെന്നും വിലയിരുത്തുന്നതായി ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേരളം ട്രാന്സ്ജെന്ഡേഴ്സിന് നൽകിയ പരിഗണനയിലും ഒന്നാമതാണെന്നും ഗവർണർ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രമസമാധനത്തിലും കേരളം മുന്നിലാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധികൾക്കിടയാക്കിയെന്നും, കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും വെല്ലുവിളികളാണെന്നും അതിനെ മറികടക്കണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ പറഞ്ഞു
 
ഓഖിയിൽ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം പ്രശംസനീയമെന്നും കാണാതായവർക്ക് വേണ്ടിയും ധനസഹായം നൽകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വിശദമാക്കി. നേഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും കായിക വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും സ്പെഷ്യൽ പർപ്പസ് വെഹിക്കിള്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികൾ രൂപീകരിക്കും വിനോദ സഞ്ചാര വികസനത്തിന് ടൂറിസം റഗുലേറ്ററി അതോറിറ്റി യാഥാർത്ഥ്യമാക്കുമെന്നും കേരളത്തെ വ്യവസായ സൗഹൃദമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
 
ഏകജാലക സംവിധാനം വഴി വ്യവസായ സംരംഭവും, തീരദേശ മേഖലയിലെ പ്രശ്ന ബാധിത മേഖല കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിശദമാക്കി. കൂടാതെ കേരളാ ബാങ്ക് ഉടൻ ആരംഭിക്കുമെന്നും, കെഎസ്ആർടിസിയെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News