• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം വായിക്കാതെ ഗവർണർ

By Web Desk    January 22, 2018   
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം വായിക്കാതെ ഗവർണർ. കേന്ദ്ര സർക്കാർ ഫെഡറലിസം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനമാണ് ഗവർണർ വായിക്കാതെ വിട്ടത്. തൊട്ടുമുന്നിലുള്ള, 'കേരളത്തെ മോശമായി ചിത്രീകരിക്കാൻ ദേശീയ തലത്തിൽ ചില സംഘടനകൾ കുപ്രചരണം നടത്തുന്നു'വെന്ന വാചകങ്ങൾ അദ്ദേഹം വായിക്കുകയും ചെയ്തു.
 
ഇതോടെ കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഒഴിവാക്കിയ ഗവർണറുടെ നടപടി വിവിവാദമായി. സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സർക്കാറിനെ മറികടന്ന് ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സർക്കാർ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നുവെന്ന കുറ്റപ്പെടുത്തലാണ് വിട്ടത്. വർഗ്ഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽ പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു വർഗ്ഗീയ ലഹളയും ഉണ്ടായില്ല എന്നാണ് പകർപ്പിൽ. പക്ഷെ ഗവർണ്ണർ വർഗ്ഗീയസംഘടനകൾ എന്ന് പറഞ്ഞില്ല.
 
കേന്ദർസർക്കാരും കേരള സർക്കാരും ക്രമാസമാധാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഗവർണറുടെ നടപടി. അതേസമയം എന്തുവായിക്കണമെന്നത് തീരുമാനിക്കേണ്ടെത് ഗവർണ്ണറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News