• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നിന്ന് 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By Web Desk    April 20, 2018   

വയനാട് കാട്ടിക്കുളം തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. ഇത് മൂന്ന് കിലോയോളം വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നസുറല്‍ ഫുഹാദ് (28), ഓമശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമ്മദ് (34) എന്നിവരാണ് പിടിയിലായത്. ബാഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിലായിരുന്നു ഇരുവരും സ്വര്‍ണ്ണം കടത്തിയിരുന്നത്. സ്വര്‍ണം എവിടെ നിന്ന് എത്തിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News