• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
01:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദാസ്യപ്പണിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

By Web Desk    June 15, 2018   
pinarayi

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.വാഹനങ്ങളുടെയും പട്ടിക നല്‍കാനും വീട്ടുജോലികാരുടെ വിവരങ്ങള്‍ നല്‍കാനും ആണ് നിര്‍ദ്ദേശം.പോലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം കേസിന്റെ അന്വേഷണ ചുമതല എ.സി.പി പ്രതാപന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിനു നല്‍കി.എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതിയും ഡ്രൈവര്‍ മര്‍ദിച്ചെന്ന മകളുടെ പരാതിയും ഒരുമിച്ച് അന്വേഷിക്കും.
എ.ഡി.ജി.പി സുദേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് നായയെ കുളിപ്പിക്കുന്നതടക്കമുള്ള വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി.ഉന്നത ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍  സമ്മര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.ദാസ്യപ്പണി അവസാനിപ്പിച്ച് കേസില്‍ ശരിയായ അന്വേഷണം വേണമെന്ന് കാണിച്ച് പോലീസ് അസോസിയേഷനും പരാതി നല്‍കിയിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News