• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ ; ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പ് 

By Web Desk    March 13, 2018   

നിരവധി പേരുടെ മരണത്തിനിടയാക്കിയ തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു. ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്. ശക്തമായി കാറ്റടിക്കുന്നതിനാല്‍ തീ ആളിപ്പടരുകയാണ്. വിലപിടിപ്പുള്ള നൂറുകണക്കിന് മരങ്ങള്‍ ഇതിനകം കത്തിയമര്‍ന്നതായാണ് വിവരം.

സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത ഇടമാണിത്. അതിനാല്‍ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേനി കൊരങ്ങണിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ മരണം പതിനൊന്നായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ മൂന്ന് പേരടക്കും 25 പേര്‍ മധുരയിലെയും തേനിയിലെയും മെഡിക്കല്‍ കോളെജുകളില്‍ ചികിത്സയിലാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News