• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലിഗയുടെ മരണം: മാനഭംഗം നടന്നിട്ടില്ല, ശ്വാസം മുട്ടിയാകാമെന്ന് ഫൊറന്‍സിക് ഡോക്ടര്‍മാർ; അന്തിമ നിഗമനം രണ്ട് ദിവസത്തിനകം 

By Web Desk    April 25, 2018   

തിരുവനന്തപുരത്ത് വിദേശ വനിതയായ ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹതകൾ അവസാനിക്കുന്നില്ല. മരണം ശ്വാസം മുട്ടിയാകാമെന്ന് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാർ അറിയിച്ചു. മാനഭംഗം നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതിനാൽ, പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി.

ഇതിനിടെ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് ലിഗ പോകുന്നത് കണ്ടതായി മൊഴി ലഭിച്ചു. സമീപവാസിയായ ഒരു സ്ത്രീ കണ്ടതായി മീന്‍ പിടിക്കാനെത്തിയ മൂന്നു യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. 

മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ മൊഴി മാറ്റിയിട്ടുണ്ട്. മൃതദേഹം നേരത്തെ ചിലര്‍ കണ്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണ് പ്രധാന കാരണം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News