• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ലോകബാങ്കിന്റെ കണക്ക് പ്രകാരം പ്രളയക്കെടുതിയില്‍  25,050 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി 

By Web Desk    October 3, 2018   
PINARAYI-HAREESH

തിരുവനന്തപുരം:  ലോകബാങ്കിന്റെ കണക്ക് പ്രകാരം പ്രളയക്കെടുതിയില്‍  25,050 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വീടുകള്‍ക്ക്  ഉണ്ടായ നഷ്ടം 2534 കോടി രൂപയും, ഗതാഗതമേഖലയില്‍ 8554 കോടി രൂപയുമാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. വ്യവസായകച്ചവട മേഖലകളിയുണ്ടായ നഷ്ടത്തിന്റെ കണക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെട്ടവരെ തന്നെ മാറ്റി പാര്‍പ്പിക്കണമെങ്കില്‍ തന്നെ 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ലെന്നും. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും.നവകേരള നിര്‍മ്മാണം വലിയൊരു സാമ്പത്തിക  പ്രക്രിയ തന്നെയാണ്. നാടിന്റെ വികസനത്തിനാണ് ധനസമാഹരണം എന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിയണം.കേരളത്തിന്റെ പുനര്‍നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യാന്‍ കെപിഎംജിയോട് ആവശ്യപ്പെട്ടിട്ടില്ല.

ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ബ്രൂവറി അനുമതി എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. വസ്തുതകള്‍ പുറത്തുവന്നതോടെ ആരോപണം ജനം തള്ളിക്കളഞ്ഞു. ഉല്‍പ്പാദനം കൂട്ടിയാല്‍ ബിവ്റേജസിന് കേരളത്തില്‍ നിന്ന് മദ്യം വാങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News