• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള പുനര്‍നിര്‍മ്മിതി;  മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തില്‍, അനുമതി മുഖ്യമന്ത്രിക്ക് മാത്രം 

By Web Desk    October 14, 2018   

തിരുവനന്തപുരം; സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ മന്ത്രിമാര്‍ നടത്താനിരുന്ന പ്രളയപുനര്‍നിര്‍മാണ ഫണ്ട് സ്വരൂപണ യാത്ര അനിശ്ചിതത്വത്തില്‍.  മന്ത്രിമാരുടെ വിദേശയാത്ര ബുധനാഴ്ച തുടങ്ങാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശങ്ക ഇനിയും അവസാനിച്ചില്ല.  രണ്ടാഴ്ചമുമ്പ് ഇതിനായി കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുള്ളവര്‍ക്കും വരുംദിവസങ്ങളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും നിശ്ചയിച്ച ദിവസങ്ങളില്‍ യാത്ര നടക്കുമോ എന്ന് ഉറപ്പുപറയുന്നില്ല. രണ്ടാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. 17 മുതല്‍ 22 വരെയാണു യാത്ര നിശ്ചയിച്ചിരുന്നത്.

വിദേശമലയാളികൾ നേതൃത്വം നല്കുന്ന സംഘടനകളാണ് പല രാജ്യങ്ങളിലും മന്ത്രിതല സംഘത്തിന്റെ സ്പോൺസർമാർ. ചില സംഘടനകൾ രജിസ്‌ട്രേഷനോ മറ്റു നടപടിക്രമങ്ങൾ പാലിച്ചോ പ്രവർത്തിക്കുന്നതല്ലെന്നാണ്‌ കേന്ദ്ര എംബസികൾ അറിയിച്ചത്. യാത്ര തടസ്സത്തിന് ഇതും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News