• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; നാശനഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക്  സൗജന്യ കിറ്റ് നല്‍കും; മുഖ്യമന്ത്രി 

By Web Desk    September 27, 2018   
pinarayi

തിരുവനന്തപുരം: പ്രളയദുരന്തം ബാധിച്ച  മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക്  സൗജന്യമായി മൂന്ന് മാസത്തേക്ക് അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം പുനര്‍ നിര്‍ണാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ പ്രളയാനന്തര സാഹചര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തും.ജീവനോപാധി നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സംസ്ഥാനത്തിന്‍റെ വിവിധ വികസന പദ്ധതികള്‍ ഒക്ടോബര്‍ ഒന്നിനകം ആരംഭിക്കും. ദേശീയപാത നിര്‍മാണം, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, സിറ്റിഗ്യാസ് പദ്ധതി എന്നിവയും നിര്‍മാണം അടിയന്തരമായി തുടങ്ങും. അഗ്നിശമനസേനയില്‍ വനിതാ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News