• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പ്രളയദുരന്തം; നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും  നല്‍കാന്‍ ഏകജാലക സംവിധാനം 

By Web Desk    September 15, 2018   
certificate

തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കാനായ് ഏകജാലക സംവിധാനം. ഇതിനായ് അദാലത്ത് നടത്തുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. സംസ്ഥാന വിവരസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്സ് രൂപകല്പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനാമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളില്‍ ഐടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ആധാരങ്ങള്‍, ബാങ്ക് രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വേറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News