• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; ലോകബാങ്ക് സംഘത്തിന്റെ പര്യടനം ഇന്നും തുടരും

By Web Desk    September 13, 2018   
FLOOD

ഇടുക്കി:സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താനെത്തിയ ലോകബാങ്ക് സംഘം ഇന്നും  പര്യടനം തുടരും. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും ചെറുതോണി പാലവും സംഘം സന്ദര്‍ശിക്കും. ലോകബാങ്കില്‍ നിന്നുള്ള 10 പ്രതിനിധികളും ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നുള്ള ഒരാളുമാണ് സംഘത്തിലുള്ളത്.

കൃഷി, ജലസേചനം, ദേശീയ പാത വികസനം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്നതാണ് സംഘം. അടിമാലി, കൊരങ്ങാട്ടി തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജില്ലാ കളക്ടര്‍, റവന്യു-വനം വകുപ്പ് അധികൃതരും സംഘത്തിനൊപ്പം ഉണ്ടാകും. 

 പഠനത്തിന് ശേഷം ഈ മാസം 20ന് സംസ്ഥാന സര്‍ക്കാരിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പയുടെ കാര്യം തീരുമാനിക്കുക.

Related News
Tags: FLOOD
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News