• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; സഹായം നല്‍കുന്നതില്‍ കേന്ദ്രം  അലംഭാവം കാണിക്കുന്നുവെന്ന്  മുഖ്യമന്ത്രി 

By Web Desk    November 24, 2018   
pinarayi against modi

തിരുവനന്തപുരം: പ്രളയ സഹായം നല്‍കുന്നതില്‍ കേന്ദ്രം ഗുരുതരമായ അവലംബം കാണിക്കുന്നുവെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായത് 31,000 കോടി രൂപയുടെ നഷ്ടമാണ്്. ഇത് നികത്താന്‍ കൃത്യമായ സഹായം നല്‍കുന്നതിന് പകരം കേന്ദ്രം നിരുത്തരവാദിത്വം കാണിക്കുകയാണെന്നും സംസ്താനം ആവശ്യപ്പെട്ട  അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു.

5616 കോടിയാണ് മൊത്തത്തില്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. പ്രത്യേകധനസഹായമായി അയ്യായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതാകെ അനുവദിച്ചാലും സംഭവിച്ച നഷ്ടം നികത്താനാകില്ല. എങ്കിലും ഈ ചോദിച്ചതില്‍പ്പോലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.

പ്രളയകാലത്ത് ഏകോപനം ഉണ്ടാക്കാന്‍ കഴിഞ്ഞത് ദൃഢമായ മതനിരപേക്ഷതയുടെ ഫലമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനമൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ജനതയാണ് നമ്മള്‍. ആ കൂട്ടായ്മയില്‍ വിശ്വസിച്ച് മുന്നോട്ട് പോകണം. അതിനെ തകര്‍ക്കാന്‍ ശക്തികള്‍ മുന്നോട്ടുവന്നാല്‍ അതിനെ നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News