• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസ്;തിയറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്

By Web Desk    June 27, 2018   
edappal case

മലപ്പുറം:എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ തിയറ്റര്‍ ഉടമയെ പ്രതിചേര്‍ത്ത പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച്.തിയറ്റര്‍ ഉടമയായ സതീശനെ കേസില്‍ സാക്ഷിചേര്‍ക്കും.കേസില്‍ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.കേസുമായി ബന്ധപ്പെട്ട്  സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം.സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച തിയേറ്റര്‍ ഉടമയില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News