• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
06:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എറണാകുളം-അങ്കമാലി അതിരൂപത സാനപത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം

By Web Desk    June 22, 2018   
angamali

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വത്തിക്കാനില്‍ നിന്ന് നിര്‍ദേശം നല്‍കി.അതിരൂപതയുടെ കടം വീട്ടാന്‍ ഭൂമി വില്‍ക്കുന്നതും മറ്റും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തീരുമാനിക്കാമെന്നും സഭയെ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും എല്ലാകാര്യങ്ങളെ കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശം.അതേസമയം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടകേസില്‍ നിഷ്പക്ഷ അന്വേഷമം വേണമെന്നും അല്ലാത്ത പക്ഷം ഇടപെടുമെന്നും വൈദികസമിതി മുന്നറിയിപ്പ് നല്‍കി.കേസില്‍ വത്തിക്കാന്‍ നേരിട്ട് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ട്.കര്‍ദിനാളിന്റെ വീഴ്ച വത്തിക്കാന്‍ മനസ്സിലാക്കി.അതിന്റെ ഭാഗമായാണ് അധികാരത്തില്‍ നിന്നും കര്‍ദിനാളിനെ മാറ്റിയതെന്നും വൈദിക സമിതി വ്യക്തമാക്കി.കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News