• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിഷപ്പിനെ ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യും; ഇ.പി ജയരാജന്‍ 

By Web Desk    September 12, 2018   

തിരുവനന്തപുരം: കന്യാസ്ത്രീയെ  പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമെന്ന്  മന്ത്രി ഇ.പി.ജയരാജന്‍. ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്ന്  അദ്ദേഹം വ്യക്തമാക്കി.  ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇരയോടൊപ്പമാണ്. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഒരു തരത്തിലും ദു:ഖിക്കേണ്ടതില്ല. പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.
 

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്കാണ് ലഭിച്ചത്. അത് പൊലീസിന് കൈമാറേണ്ട കാര്യമില്ല. പൊലീസിന് നല്‍കാനുള്ള പരാതി പൊലീസിന് നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News