• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗത്തില്‍ അദ്ധക്ഷത വഹിക്കുന്നത്  ഇപി ജയരാജന്‍ 

By Web Desk    September 3, 2018   
EP Jayarajan

തിരുവനന്തപുരം; മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും.  ഇതിനായി ജയരാജനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറെപ്പടുവിച്ചു.ചികിത്സാര്‍ത്ഥം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ പശ്ചാത്തലത്തിലാണ് ഇത്.

കഴിഞ്ഞ പതിനാറാം തിയ്യതിയായിരുന്നു ചികിത്സാര്‍ഥം മുഖ്യമന്ത്രി വിദേശത്ത് പോവാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിയെ തുടര്‍ന്ന് യാത്രമാറ്റി വയ്ക്കുകയായിരുന്നു.

 

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമമായി നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയും മന്ത്രിയുടെ ഒാഫീസും കാര്യക്ഷമമായി ദുരന്തത്തെ പിടിച്ച്‌കെട്ടുകയായിരുന്നു.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ വരുതിയിലായ ശേഷമാണ് അദ്ദേഹം ചികിത്സ തേടാന്‍ തീരുമാനിച്ചത്. തുടര്‍ന്നും ഇ ഫയല്‍ സംവിധാനം വ‍ഴി ഫയലുകളിലും സംസ്ഥാനത്തെ ഭരണ കാര്യങ്ങളിലും മുഖ്യമന്ത്രി നേതൃത്വം വഹിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News