• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ചു: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍

By Web Desk    June 1, 2018   

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട്. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആണ് നിപ ബാധിച്ച് മരിച്ചത്. പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തിവെക്കണമന്നാണ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോടും നഴ്സിംഗ് ജീവനക്കാരോടും ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഡോക്ടർ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  ബാലു​ശ്ശേരി ആശുപത്രിയിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം മരിച്ച റസിന്​ നിപ ബാധിച്ചത്​. നിപ ബാധിച്ച്​ മരിച്ച കോട്ടൂർ തിരുവോട്​ മയിപ്പിൽ ഇസ്​മായിലി​നെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ ചികിത്​സ തേടിയിരുന്നു.

രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങളാണ് ഉണ്ടായത്.  രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവരും ആശുപത്രികളിൽനിന്ന് പകരാൻ സാധ്യതയുള്ളവരുമായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ഊർജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിശ്ചിത ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവ സന്ദർശിച്ചവർ അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ സർക്കുലർ ഇറക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് കാഷ്വാലിറ്റി, സി.ടി.സ്കാൻ മുറി, കാത്തിരിപ്പു മുറി എന്നിവ മേയ് അഞ്ചിന് രാവിലെ 10-നും വൈകീട്ട് അഞ്ചിനുമിടയിലും മേയ് 14-ന് രാത്രി ഏഴിനും ഒമ്പതിനുമുടയിലും സന്ദർശിച്ചവർ സ്റ്റേറ്റ് നിപ സെല്ലിൽ വിളിക്കണമെന്നാണ് നിര്‍ദേശം.

ബാലുശ്ശേരി താലൂക്ക് ആശുപത്രി മേയ് 18, 19 തീയതികളിൽ ഉച്ചയ്ക്ക് രണ്ടുവരെ സന്ദർശിച്ചവരും വിളിക്കണം. നിപ ബാധിച്ച് മരിച്ച റസിൻ, അഖിൽ എന്നിവരുമായി ഇടപഴകിയവരും നിർബന്ധമായും നിപ സെല്ലിൽ അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കും. ഫോൺ: 0495 2381000.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News