• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

By Web Desk    June 27, 2018   
dileep

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.കേസില്‍  ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതുകൊണ്ട് തന്നെ ദൃശ്യങ്ങളും മറ്റ് രേഖകളും വിശദ്ധമായി പരിശോധിക്കണമെന്ന് കാണിച്ചാണ് തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News