• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ഇനി വിചാരണയുടെ നാളുകൾ 

By Web Desk    March 13, 2018   

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളോടും ഹാജരാകുവാന്‍ കോടതിയില്‍ നിന്ന് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും എട്ടാംപ്രതിയായ ദിലീപ് ഹാജരാകില്ലെന്നാണ് സൂചന. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും, പ്രാരംഭവാദവുമാണ് നാളത്തെ നടപടിക്രമങ്ങള്‍.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പ്പടെ ആറുപേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ദിലീപ് അടക്കമുള്ള ഏഴുപ്രതികള്‍ ജാമ്യത്തിലാണുള്ളത്. അതേസമയം ദിലീപ് വിചാരണയ്ക്ക് നേരിട്ട് ഹാജരാകണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

ദിലീപ് അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍കുമാര്‍ ദിലീപിനെതിരെ പരസ്യമായി പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രതികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ലഭിക്കുവാന്‍ വേണ്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. രേഖകള്‍ ലഭിക്കുന്നതുവരെ കേസിന്റെ വിചാരണ നീട്ടിവയ്ക്കമമെന്ന് ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു. വിചാരണ നീട്ടിക്കൊണ്ടിപ്പോകാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News