• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നടിയെ ആക്രമിച്ച കേസില്‍ വനിതാജഡ്ജി വിചാരണ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി;പ്രത്യേക കോടതിയും ഇല്ല

By Web Desk    June 19, 2018   
court order

കൊച്ചി:നടിയെ തട്ടികൊണ്ട്‌പോയി ആക്രമിച്ച കേസില്‍ ആക്രമിക്കപ്പെട്ട നടിക്ക് ആദ്യ തിരിച്ചടി.കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന വാദി ഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.എറണാകുളം ജില്ലയിലെ സെഷന്‍സ്, അഡീഷണല്‍ സെഷന്‍സ് കോടതികളില്‍ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യം തള്ളിയത്. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.പ്രത്യേക അഭിഭാഷകനെ അനുവദിക്കണമെന്ന നടിയുടെ ആവശ്യം കോടതി ഭാഗികമായി അനുവദിച്ചിരുന്നു.അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ദൃശ്യങ്ങള്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേംബറില്‍ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News