• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കും; പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി കോടതി

By Web Desk    November 9, 2018   
dileep

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായ് ബന്ധപ്പെട്ട്  കുറ്റാരോപിതനായിരിക്കുന്ന  നടന്‍ ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി. താരത്തിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് കോടതി വിധിച്ചു. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാസ്‌പോട്ട് തിരികെ നല്‍കാന്‍ വിധി പ്രഖ്യാപിച്ചത്.

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. എന്നാല്‍ കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Related News
Tags: dileep
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News