• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രത്യേക ബ്രാന്‍ഡ് യൂണിഫോം വാങ്ങാന്‍ പോലീസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശമില്ല;ഡിജിപി ലോക്‌നാഥ് ബെഹ്‌റ

By Web Desk    June 29, 2018   
dgp

തിരുവനന്തപുരം:പോലീസുകാരുടെ യൂണിഫോമുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.പ്രത്യേക ബ്രാന്‍ഡ് യൂണിഫോം വാങ്ങാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ബെഹ്‌റ പറഞ്ഞു.പൊലീസ് കാന്റീന്‍ കമ്മിറ്റിയാണ് ഇതില്‍ തീരുമാനമെടുക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്ന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.പൊലീസുകാരുടെ യൂണിഫോം ഒരേ നിറത്തിലും തരത്തിലുമുള്ളതാക്കാനുള്ള തീരുമാനം വിവാദങ്ങള്‍ക്കിടയിലും നടപ്പാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനായി ഒരു സ്വകാര്യ ബ്രാന്‍ഡിന്റെ തുണി എല്ലാ പൊലീസ് കന്റീനുകളിലും എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. 10 ദിവസത്തിനുള്ളില്‍ എല്ലാവരും പുതിയ യൂണിഫോമിലേക്കു മാറണമെന്നു ജില്ലാ പൊലീസ് മേധാവികള്‍ നിര്‍ദേശം നല്‍കി. മൂന്നുമീറ്ററിന് 550 രൂപയും അഞ്ചുമീറ്ററിന് 750 രൂപയുമാണു വില. പലനിറത്തിലുള്ള കാക്കി പറ്റില്ലെന്നും ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഒരേ തുണിത്തരത്തിലും നിറത്തിലുമുള്ള കാക്കി ധരിക്കണമെന്നും നേരത്തെ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജില്ലാ പൊലീസ് മേധാവികള്‍ ഒരു സ്വകാര്യ കമ്പനിയുടെ തുണി മാത്രം വാങ്ങിയാല്‍ മതിയെന്നു തീരുമാനിച്ചുവെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News