• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; ശബരിമല തീര്‍ത്ഥാടകര്‍ ജഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍

By Web Desk    March 14, 2018   

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. കേരള തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ തീരദേശ പാതകളിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ശബരിമല മീനമാസപൂജ, ഉത്സവം ഇവയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതിനാല്‍ ഇന്നും നാളെയുമായി നിരവധി തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News