• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോ അക്കാദമി സമരം കണ്ടു നിന്ന ആൾ കുഴഞ്ഞുവീണു മരിച്ചു

By Web Desk    February 8, 2017   
Law academy death

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഹൃദയാഘാതം വന്ന് വൃദ്ധന്‍ മരിച്ചു. മണക്കാട്​ സ്വദേശി അബ്​ദുൾ ജബ്ബാർ​(64) ആണ്​ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം, ആത്മഹത്യാ ഭീഷണി വരെ എത്തിയ സമരം കാണാനാണ് അബ്ദുല്‍ ജബ്ബാര്‍ സംഭവസ്ഥലത്തെത്തിയത്. സമരം കണ്ടുനിൽക്കെ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്‍ പ്രവര്‍ത്തകന്റെ പിതാവാണ് ജബ്ബാർ.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അതിനിടെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയാണ് മരണത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ആവശ്യപ്പെട്ടു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News