• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇനി വിശ്രമമില്ല; അണികളോട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

By Web Desk    October 16, 2018   

കണ്ണൂര്‍: പാര്‍ട്ടി അംഗങ്ങളോട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാന്‍  നിര്‍ദ്ദേശം നല്‍കി സി.പി.എം.  ശബരിമല പ്രശ്‌നം പുതിയ വെല്ലുവിളിയായതോടെയാണ് അണികള്‍ ഇപ്പോഴേ കര്‍മനിരതരാകണമെന്ന ആഹ്വാനം പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച സമാപിച്ച സംസ്ഥാന കമ്മിറ്റി ഇതിനായുള്ള പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപവത്കരണയോഗം അടുത്തയാഴ്ച തുടങ്ങും. 31-നകം ഇത് 20 മണ്ഡലത്തിലും പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ശബരിമലയിലെ സ്ത്രീപ്രവേശവിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വിശദീകരിക്കാൻ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കാൽനടജാഥ നടത്തും. 14-ന് നടത്തിയ മേഖലാതല യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ വിശദീകരണം നൽകിയിരുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മേഖലാതലത്തിൽ പാർട്ടി അംഗങ്ങൾക്ക് ക്ളാസ് നൽകും.

എല്ലാ പ്രദേശത്തും കുടുംബയോഗങ്ങൾ വിളിക്കാനും സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. സുപ്രീംകോടതിവിധി വന്ന സാഹചര്യം, കേരളത്തിന്റെ നവോത്ഥാന ചരിത്രം, ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ വിശദീകരിക്കാൻ കെല്പുള്ളവരെ വേണം പ്രസംഗകരാക്കാനെന്നും നിർദേശമുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News