• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു; കീഴാറ്റൂരില്‍ സംഘര്‍ഷം

By Web Desk    March 14, 2018   

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിനെതിരെ വയല്‍കിളികള്‍ മാസങ്ങളായി സമരത്തിലായിരുന്നു. സമരം ചെയ്ത വയല്‍കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് സമരപ്പന്തലിലെ തീ അണച്ചത്. 

വയല്‍ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ആത്മാഹൂതി ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ മണ്ണെയും ഡീസലുമായി രാവിലെ വയലില്‍ ഇറങ്ങിയിരുന്നു. ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നു.

ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ ഇന്നു മുതല്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചത്.

ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഐഎം നേരിട്ട് രംഗത്ത് ഇറങ്ങിയതോടെയാണ് സമരം ശക്തിപ്രാപിച്ചത്. നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എം.എല്‍.എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപിഐഎമ്മിന്റെ അവകാശവാദം. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക ഓഫര്‍ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്.

കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയാണ് സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമരത്തിനിറങ്ങിയത്. പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ പദ്ധതിക്കെതിരെ വിമത സ്വരം ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. 

ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിക്കുകയും വയല്‍ക്കിളി എന്ന പേരില്‍ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം കൂടുതല്‍ ശക്തമാക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.

നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തിരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News