• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വരുണ്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു : ഇദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ട്: കോര്‍പറേറ്റ് 360 യുടെ ഉടമ വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

By Web Desk    March 14, 2018   

കോര്‍പറേറ്റ് 360 യുടെ ഉടമയും കൈരളി ചാനല്‍ പുരസ്‌കാര ജേതാവുമായി വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസ് രംഗത്ത്.ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് വരുണിനെതിരെ ആരോപണവുമായി ഡിമെയ്റ്റ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്താണ് വീഡിയോയുടെ തുടക്കം.

വരുണ്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. കഴുത്തില്‍ ധരിച്ചിരുന്ന സെര്‍വിക്കല്‍ കോളറില്‍ വരുണ്‍ പിടിച്ചപ്പോള്‍ താന്‍ വേദന കൊണ്ടുകരഞ്ഞുവെന്ന കാരണം പറഞ്ഞാണ് തല്ലിയത്.അതും അദ്ദേഹത്തിന്റെ സുഹൃത്തായ ഫുട്ബോള്‍ താരം സി.കെ.വിനീതിന്റെ മുമ്പില്‍ വച്ചാണെന്നും ഡിമെയ്റ്റ പറഞ്ഞു. പൊലീസിനെ വിളിച്ചപ്പോള്‍ അവര്‍ വനിത ഹെല്‍പ്പ് ലൈനിനെ വിളിക്കാന്‍ പറഞ്ഞു.വരുണ്‍ തന്റെ വ്യാജ ഒപ്പിട്ട് 360 കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിക്കുന്നു. ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News