• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയത്തില്‍ കേരളത്തിലെ സ്ത്രീകള്‍ എന്തിന് പ്രതിഷേധവുമായ് രംഗത്തിറങ്ങുന്നു, സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന യാതൊരു നിയമങ്ങളും വിധിയിലില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ 

By Web Desk    October 11, 2018   

ഡല്‍ഹി: കേരളത്തിലെ സ്ത്രീകള്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കുന്നത് എന്തിന് വേണ്ടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. കോടതി പുറപ്പെടുവിച്ച ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങള്‍ അതില്‍ നിലനില്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയ്ക്ക് പോയാല്‍ മതി. ആരേയും നിര്‍ബന്ധിക്കുന്നില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്? അത് അവരുടെ അവകാശമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി.

ഇന്നും അയ്യപ്പ ഭക്തരുടെ പ്രതിഷേധ പ്രകടനങ്ങള്‍ പല ജില്ലയിലും നടന്നു. പലയിടത്തും ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രകടനങ്ങള്‍ നടന്നത്. എന്നാല്‍ എന്താണ് സമരക്കാരുടെ ആവശ്യം എന്നതും ആരെയാണ് സമരക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഇനിയും വ്യക്തമല്ല. വോട്ടുബാങ്ക് ലക്ഷ്യമാക്കി ബിജെപി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസത്തെ നിലപാടുകളില്‍നിന്ന് അയയുന്ന കാഴ്ച്ചയും കണ്ടുതുടങ്ങി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News