• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചിക്കിംഗ് ഉടമ മൻസൂറിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങി; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

By Web Desk    February 12, 2017   
Mansoor

കൊച്ചി: ഫ്രൈഡ് ചിക്കൻ ബ്രാൻഡായ ചിക്കിംഗ് ഉടമ എ.കെ മൻസൂറിനെതിരെ പരാതിയുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇയാൾക്കെതിരെയുള്ള  കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സാധ്യത. എട്ടോളം പാസ്പോർട്ടുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ അടക്കം വിവിധ രാജ്യങ്ങളിലേക്ക് മൻസൂർ യാത്ര നടത്തിയതായി കൊച്ചി ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് കെ നായർ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ മൻസൂറിനെതിരെ നിരവധിപേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. 

മൻസൂറിനെതിരെ മുമ്പ് പരാതി നൽകിയിരുന്ന ആഷിഖ് മുഹമ്മദ് താജുദ്ധീൻ എറണാകുളം റേഞ്ച് ഐജിയ്ക്ക് വീണ്ടും പരാതി നൽകി. നിലവിൽ മൻസൂറിന്റെ കൈവശമുള്ള രണ്ട് പാസ്പോർട്ടുകളെ കുറിച്ചും നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടത്തിയ യാത്രകളെ കുറിച്ചുമാണ് അന്വേഷണം നടക്കുന്നത്. ഇതോടോപ്പം ഇയാൾ കൈവശം വെച്ചിരിക്കുന്ന ബാക്കി 6 പാസ്പോർട്ടുകളെ കുറിച്ചും രാജ്യത്തെ മറ്റു എയർപോർട്ടുകൾ വഴി ഇയാൾ നടത്തിയ അനധികൃത യാത്രകളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. സെൻട്രൽ ഇമ്മിഗ്രേഷൻ സെർവറിൽ നിന്നും മാത്രമാണ് ഇയാൾ മറ്റു വിമാനത്താവളങ്ങൾ വഴി നടത്തിയ യാത്രകളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുക. അതിനാൽ തന്നെ ബ്യൂറോ ഓഫ് സെൻട്രൽ ഇമിഗ്രേഷൻ ഓഫീസ് മുഖാന്തരം അന്വേഷണം നടത്തി പാസ്പോർട്ടുകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ പറയുന്നു. ഒളിവിൽ പോയിരിക്കുന്ന മൻസൂർ ഇന്ത്യയിൽ തന്നെയാണെന്നാണ് അനുമാനം. അതിനാൽ പാസ്പോർട്ട് കണ്ടുകെട്ടാത്ത പക്ഷം ഇയാൾ രാജ്യം വിടാനുള്ള സാധ്യതയുണ്ട്. 

അതിനിടെ, മൻസൂർ  ഒരേസമയം ഒന്നിലധികം പാസ്പോർട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി മൻസൂർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിന്മേലാണ് എമിഗ്രേഷൻ വിഭാഗം സത്യവാങ്മൂലം നൽകിയത്. നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് റവന്യു ഇന്റലിജന്റ്സ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ 8 പാസ്പോർട്ടുകൾ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ദുബായിൽ നിന്നാണ് മൻസൂർ അനധികൃതമായി പാസ്പോർട്ടുകൾ സംഘടിപ്പിച്ചതെന്നും തൃശൂർ പാവറട്ടി സ്വദേശിയായ മൻസൂർ കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് മുഖേനയാണ് പാസ്പോർട്ട് എടുക്കേണ്ടതെന്നിരിക്കെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വഴി പാസ്പോർട്ടുകൾ സംഘടിപ്പിച്ച് യാത്ര നടത്തി എമിഗ്രേഷൻ വിഭാഗത്തെ കബളിപ്പിച്ചെന്നും എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ്. കെ. നായർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രാ വിവരങ്ങളേ നിലവിൽ ലഭിച്ചിട്ടുള്ളൂ. മറ്റു വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാ വിവരങ്ങൾ പരിശോധിക്കാൻ ഡെൽഹിയിലെ എമിഗ്രേഷൻ ഹെഡ് ക്വാട്ടേഴ്സിനു മാത്രമേ കഴിയൂ. നിരവധി പാസ്പോർട്ടുകൾ കൈവശം വച്ചതിനെക്കുറിച്ച് അതിനാൽ വിശദമായ അന്വേഷണം വേണമെന്ന കാര്യവും അദ്ദേഹം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മാത്രം എട്ട് പാസ്പോർട്ടുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് ചിക്കിംഗ്, അൽ ബയാൻ കമ്പനികളുടെ മറവിൽ മൻസൂർ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയെന്നും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അക്കൗണ്ടുകളിലൂടെ കോടികളുടെ ഹവാല ഇടപാടാണ് നടന്നിരിക്കുന്നതെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ്. കെ. നായരുടെയും ജില്ലാ ക്രൈം ബ്രാഞ്ചിന്റെയും റിപ്പോർട്ടുകളുടെയും ആഷിഖ് താജുദ്ധീന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ മൻസൂറിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഇതോടൊപ്പം 1987 ൽ ദുബായിലെത്തി ട്രക്ക് ഡ്രൈവറായി തുടങ്ങിയ മൻസൂർ 30 വർഷം കൊണ്ട് 1300 കോടിയുടെ ആസ്ഥിയുണ്ടാക്കിയതിന് പിന്നിലെ ചതിയുടെ വൻകഥകളും ചുരുളഴിയുകയാണ്. പ്രമുഖ കാർഗോ കമ്പനിയുടെ റഷ്യക്കാരനായ ഉടമയെ ചതിച്ച് സ്വത്തുക്കൾ കൈക്കലാക്കിയായിരുന്നു തുടക്കം. 1990 കളുടെ ആദ്യം ഒരു കേസിൽപ്പെട്ട് ജയിലിലാകും മുമ്പ് കമ്പനിയുടമ കമ്പനിയുടെ പവർ ഓഫ് അറ്റോണി മൻസൂറിന്റെ പേരിലാക്കുകയായിരുന്നു. ഇവിടെ നിന്നും തുടങ്ങിയ മൻസൂർ കൊല്ലം സ്വദേശികളായ ഡോക്ടർ താജുദ്ധീനും ഡോക്ടർ റസിയയും ചേർന്ന് ദുബായിൽ തുടങ്ങിയ അൽ മീന മെഡിക്കൽ സെന്ററും ചതിയിലൂടെ കൈക്കലാക്കി. അൽ മീന മെഡിക്കൽ സെന്ററാണ് പിന്നീട് അൽ ബയാൻ മെഡിക്കൽ സെന്ററായി മാറിയത്. അൽ ബയാൻ വാട്ടർ കമ്പനിയും മൻസൂറിന്റെ സഹോദരൻ അഷ്റഫ് ആരംഭിച്ച ചിക്കിംഗ് എന്ന സ്ഥാപനവും ഇത്തരത്തിലൂടെ ചതിയിലൂടെ ഇയാൾ സ്വന്തമാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Leave your comment
Malayalam Breaking News
Farhah
14:04:48 February 14, 2017   

If you don't know the truth, atleast stop spreading lies to the public. A day will come when the truth is out,and you may have to change your stand.

Reply() 0     1     Reply
Malayalam Breaking News
jake
17:06:27 February 13, 2017   

ഈ ചിക് കിംഗ് എന്നാൽ വല്യ സംഭവം ഒന്നും അല്ല. ! കോഴിയെ കൊന്നു പൊരിച്ചു കൊടുക്കുന്ന പരിപാടിയല്ല ? ഒരു ദിവസം ആയിരകണക്കിന് കോഴിയെ കൊല്ലാൻ മടിയില്ലാത്തവന് പിന്നെ രാജ്യദ്രോഹവും ഹവാലയും ചതിയും ഒന്നും ഒരു പ്രശ്നം അല്ലാലോ ?????? ഇറച്ചിവെട്ടുകാരന്റെ ഒരു ഗതികേട്...... കഷ്ട്ടം... കഷ്ട്ടം...

Reply() 1     0     Reply
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News