• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കനത്ത മഴയെത്താന്‍ സാധ്യത; ഇടുക്കി ഡാം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുറക്കാന്‍ തീരുമാനം 

By Web Desk    October 6, 2018   
idukki dam

കനത്തമഴയെത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്  ശനിയാഴ്ച രാവിലെ 11മണിക്ക്  ഇടുക്കി ഡാം തുറക്കാന്‍ വൈദ്യുതിബോര്‍ഡിന്റെ തീരുമാനം. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രമാണ് തുരക്കുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി.

വൈദ്യുതിബോര്‍ഡിന്റെ പ്രധാന 14 ഡാമുകളില്‍ 12 എണ്ണവും ഇതിനകം തുറന്നു. ഇടുക്കികൂടി തുറക്കുമ്പോള്‍ 13 ആകും. വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ലോവര്‍ പെരിയാര്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.


ജലസേചനവകുപ്പിന്റെ 19 ഡാമുകളും ജല അതോറിറ്റിയുടെ രണ്ടു ഡാമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ചെറുതും വലുതുമായ 83 ഡാമുകളിൽ എൺപതെണ്ണവും തുറന്നുകിടക്കുകയാണ്. എന്നാൽ, പ്രളയകാലത്തെപ്പോലെ ഡാമുകളിൽനിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക്‌ വിടുന്നില്ല. ജലനിരപ്പ് താഴ്ന്നതിനാൽ ചില ഡാമുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News