• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ബ്രൂവറി;  ലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും പ്രാത്സാഹിപ്പിക്കരുതെന്ന് വിഎസ് 

By Web Desk    October 2, 2018   
V S Achuthanandan

പാലക്കാട് എലപ്പുള്ളിയിലെ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിനെതിന് അനുമതി നല്‍കിയതിനെതിരെ വിഎസും.  ജലചൂഷണം നടത്തുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കരുതെന്നും നടപടി പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ബ്രൂവറി അനുവദിച്ച വിഷയത്തില്‍ സ്ഥലം എംഎല്‍എ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം.

ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് വ്യക്തമാക്കി.

അതേസമയം, ബ്രൂവറിക്കെതിരെ മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടക്കുളം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബ്രൂവറി അനുവദിച്ചതെന്നും ഭൂഗര്‍ഭ ജലചൂഷണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News