• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ബ്രൂവറി; അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

By Web Desk    October 10, 2018   
hyecourt

കൊച്ചി:ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി,യൂണിറ്റുകളുടെ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ രണ്ടാമത്തെ ഇനമായാണ് ഹര്‍ജി വന്നത്. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

ബ്രൂവറി,ബ്ലെന്‍ഡിങ് കമ്പനികളെ കൂടാതെ എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News