• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പുകള്‍ ഒന്നും ഇല്ലാതെ; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി വയനാട് കളക്ടര്‍ 

By Web Desk    August 12, 2018   
banasura-dam

കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന് വിട്ടത് യാതൊരു മുന്നറിയിപ്പും നല്‍കാതെയെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്ന   നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായ കളക്ടര്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നതെന്നും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗര്‍ തുറക്കുന്നതിന് മുമ്പ് സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉണ്ടായില്ല. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല. മുഴുവന്‍ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഡാം തുറന്നത്.

ഈ ഡാം തുറന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമുണ്ടായത്. രണ്ട് താലൂക്കുകളില്‍ മാത്രം 59 ക്യാമ്പുകളാണ് തുറന്നത്. ജില്ലയിലാകെ 16000ത്തില്‍ കൂടുതല്‍ ആളുകളാണ് ക്യാമ്പുകളിലുള്ളത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. വലിയ നാശനഷ്ടമാണ് ജില്ലയിലുടനീളം ഇതിനെതുടര്‍ന്നുണ്ടായത്.

പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നവര്‍ ഇന്നുവരെ കേട്ടിട്ട് പോലുമില്ലാത്ത ദുരന്തത്തിനാണ് ഇരയായിരിക്കുന്നത്. ജീവനക്കാരുടെ കടുത്ത വീഴ്ച മൂലമുണ്ടായത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യപ്പെടുകയാണ് ജനങ്ങള്‍.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News