• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാഹനാപകടം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു 

By Web Desk    September 26, 2018   
balabaskar accident

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന  വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ നിലഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്‍ന്ന് വെന്റിലേറ്റില്‍ പ്രവേശിപ്പിച്ച ബാലഭാസ്‌ക്കറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സുഷുമ്‌ന നാഡിക്കും, ശാസകോശത്തിനും, കഴുത്തിലെ എല്ലിനും ഏറ്റ പരിക്കുകള്‍ ആണ് ഗുരുതരം. രക്ത സമ്മര്‍ദ്ധത്തില്‍ വ്യത്യാസം അനുഭവപെടുന്നുണ്ട്.

ഇപ്പോള്‍ പുരോഗതി അറിയിക്കാനാവില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ അല്‍പ്പം പുരോഗതി ഉളളതിനാല്‍ വെന്റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ക്കും ഡ്രൈവര്‍ അര്‍ജ്ജുനും അ‍രയ്ക്ക് താ‍ഴേക്കാണ് പരിക്കുകള്‍ കൂടുതലുളളത്. ഇന്ന് പുലര്‍ച്ചെ പളളിപുറത്തിനടുത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.

അപകടത്തില്‍ മരിച്ച ബാലബാസ്ക്കറിന്‍റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News