• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാറു തുറക്കല്‍ സമരത്തിന് തുടക്കമിട്ട അധ്യാപിക കേരളപോലിസിനെ ലൈവില്‍ കുടുക്കിയ അതേ ആരതി തന്നെ 

By Web Desk    March 19, 2018   

മാറു തുറക്കല്‍ സമരത്തിന് തുടക്കമിട്ട് പുതിയ ചരിത്രം സൃഷ്ടിച്ച മലയാളി അധ്യാപിക ആരതിയും പങ്കാളി വിഷ്ണുവും കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളിലായിരുന്നു കേരള പൊലീസിനെ ലൈവില്‍ കുടുക്കിയത്.കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഒന്നിച്ചിരുന്നത് പോലീസ് ചോദ്യം ചെയ്തത് ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെയറിയിച്ച ഇവര്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായിരുന്നു. 

ഒന്നിച്ചിരുന്നതിന്റെ പേരില്‍ മ്യൂസിയം പോലീസ് ഹെല്‍പ്പ്ലൈന്‍ വിഭാഗത്തിലെ പോലീസുകാര്‍ ഇവരെ ചോദ്യം ചെയ്യുകയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസിന്റെ സദാചാര നടപടി ഫേസ്ബുക്ക് ലൈവായി വിഷ്ണു പുറത്തുവിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും ഒന്നിച്ചുജീവിക്കാനുള്ള ഇവരുടെ തീരുമാനം അറിയിച്ചതോടെ പോലീസ് നടപടി അവസാനിപ്പിക്കുകയായിരുന്നു.ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്താതെ സ്റ്റേഷനില്‍ നിന്ന് മടങ്ങില്ലെന്നുറപ്പിച്ച് ഇരുവരും പ്രതിഷേധിച്ചെങ്കിലും കുറച്ചു സമയത്തിന് ശേഷം പ്രതിഷേധമവസാനിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ശല്യമാകും വിധം പെരുമാറിയെന്നു കാട്ടി പെറ്റിയടിച്ച് ഇരുവരെയും പോലീസ് വിട്ടയച്ചു.സംഭവം പുറത്തറിഞ്ഞതോടെ ഡി.ജി.പി വിഷയത്തില്‍ ഇടപെടുകയും പോലീസിന്റെ ഇടപെടല്‍ അന്വേഷിക്കാന്‍ ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലം അഴീക്കല്‍ ബീച്ചില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടന്ന സദാചാര മര്‍ദ്ദനത്തില്‍ മനംനൊന്ത് പാലക്കാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത ദിവസമാണ് ഇവരുടെ വിവാഹം നടന്നതും. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News