• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഴക്കെടുതി; കേരളത്തിനായ് കൈകോര്‍ത്ത് അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും 

By Web Desk    August 12, 2018   
anpodu-kochi

കൊച്ചി;സംസ്ഥാനത്ത് മഴക്കെടുതി അനുഭവിക്കുന്ന വിവിധ  ജില്ലകള്‍ക്ക് കൈത്താങ്ങുമായി അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും. ഇരു വിഭാഗവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടരുകയാണ്.  ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള IAS, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം IAS എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പൊടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്.


അരി, പഞ്ചസാര, തേയില, പയര്‍, കടല, പരിപ്പ്, ഉപ്പ് ,വെള്ളം 20 ലിറ്റര്‍ ബോട്ടില്‍, ഡെറ്റോള്‍, ആന്റി സെപ്റ്റിക്ക് ലോഷന്‍,സോപ്പ് ,പേസ്റ്റ്, ബ്ലീച്ചിങ് പൌഡര്‍, സാനിറ്ററി നാപ്കിന്‍സ്, അടല്‍റ്റ് ഡയപ്പേര്‍സ്, ORS, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, പെന്‍സില്‍ ബോക്‌സ്, പെന്‍, ബെഡ്ഷീറ്റ്, പായ, ലുങ്കി, നോര്‍ത്ത്, നൈറ്റി, ബ്ലാങ്കറ്റ്,എന്നിവയാണ് അവശ്യ സാധനങ്ങള്‍.ആഗസ്റ്റ് 11 മുതല്‍  കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കാലത്തു 9 മണി മുതല്‍ രാത്രി 9 മണി വരെ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉപയോഗിച്ച വസ്ത്രങ്ങള്‍ ,പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി കുടി വെളളം ,ബ്രഡ്, ക്രീം ബിസ്‌കറ്റ് തുടങ്ങിയവ സ്വീകരിക്കുന്നില്ല....!പണം എന്നിവ സ്വീകരിക്കുന്നതല്ല

Contact Number: 9809700000 / 9895320567 /
9544811555

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News