• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍;രാജിവിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം

By Web Desk    June 28, 2018   
women commission

തിരുവനന്തപുരം:താരസംഘടനയായ അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാലു പേര്‍ രാജി വച്ച സാഹചര്യത്തില്‍ സംഘടന നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.ആരോപണവിധേയനായി അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല എന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.സംഭവത്തില്‍ നിലവില്‍ അമ്മ നേതൃസ്ഥാനത്ത് ഇരിക്കുന്ന 
ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള മോഹന്‍ ലാലിന്റെ നിലപാട് ശരിയായില്ല.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിയടക്കം നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു.ആക്രമിക്കപ്പെട്ട നടി,റിമ കല്ലങ്കല്‍,രമ്യ നമ്പീശന്‍,ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടനയില്‍ നിന്നും രാജി വച്ച നടിമാര്‍.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായി അന്വേഷണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാര്‍ രാജി എന്ന നിലപാടെടുത്തത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News