• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മക്ക് തിലകന്‍ എഴുതിയ കത്ത് പുറത്ത്;തനിക്ക് നീതി കിട്ടുന്നില്ലെന്ന് കത്തില്‍ 

By Web Desk    June 27, 2018   
thilakan

തിരുവനന്തപുരം:മലയാള സിനിമ താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് പുറത്ത്.2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.തനിക്ക് നീതി കിട്ടുന്നില്ലെന്നും,കരാറിലേര്‍പ്പെട്ട ചിത്രങ്ങളില്‍ നിന്നും പോലും മാറ്റിനിര്‍ത്തപ്പെടുന്നു എന്നും തിലകന്റെ കത്തില്‍ പറയുന്നു.ജനാധിപത്യമര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് അമ്മയെന്നും തനിക്കെതിരെ ഗണേഷ്‌കുമാറിന്റെ ഗുണ്ടകളുടെ വധഭീഷണിയുണ്ടെന്നും കാണിച്ചുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്.ഏകപക്ഷീയമായാണ് തന്നെ പുറത്താക്കിയതെന്ന് തിലകന്‍ ആരോപിച്ചിരുന്നു.അതിനിടെ ഇപ്പോള്‍ ദിലീപിനോട് കാണിച്ച നീതി അന്ന് വര്‍ഷങ്ങളായി സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട തിലകനോട് കാണിക്കാത്ത അമ്മയുടേത് ഇരട്ട നീതിയാണെന്ന് തിലകന്റെ മകള്‍ ആരോപിച്ചു.ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകനോട് ക്രൂരത കാട്ടിയെന്ന് തിലകന്റെ മകള്‍ സോണിയ തിലകന്‍ കൂട്ടി ചേര്‍ത്തു.അമ്മയെന്ന സംഘടനകൊണ്ട് സിനിമക്ക് യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് സംവിധായകന്‍ ആഷിക്ക് അബു സംഭവത്തോട് പ്രതികരിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News