• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മയില്‍ നിന്ന് പെണ്‍മക്കളുടെ കൂട്ടരാജി,ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്ന് രാജി വച്ചു;ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തത് കൊണ്ടല്ല രാജിയെന്ന് ആക്രമിക്കപ്പെട്ട നടി

By Web Desk    June 27, 2018   
wcc members

കോച്ചി:താരസംഘടനയായ അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവച്ചു.റിമക്കല്ലിങ്കല്‍,രമ്യ നമ്പീശന്‍,ഗീതുമോഹന്‍ദാസ്,ആക്രമിക്കപ്പെട്ട നടി എന്നിവരാണ് സംഘടനയില്‍ നിന്ന് രാജി വച്ചിരിക്കുന്നത്.ആരോപണ വിധേയനായ നടനെ സംഘടനയില്‍ തിരിച്ചെടുത്തതിനാല്‍ അല്ല രാജി വക്കുന്നത്.ആരോപണ വിധേയനായ നടന്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുത്തപ്പോള്‍ സംഘടന പ്രതികരിച്ചില്ലെന്ന് ആക്രമിക്കപ്പെട്ട നടി ആരോപിച്ചു.സംഘടനയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായത്.ഇനി ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയതോടെയാണ് രാജിയെന്നും നടി കൂട്ടിചേര്‍ത്തു.ഫേസ്ബുക്കിലൂടെയാണ് ആക്രമിക്കപ്പെട്ട നടി പ്രതികരണമറിയിച്ചത്.കൂടുതല്‍ പേര്‍ തങ്ങളുടെ തീരുമാനത്തിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  രാജി വച്ച ഡബ്ലൂസിസി അംഗങ്ങള്‍ കൂടിയായ നടിമാര്‍ പ്രതികരിച്ചു.പുതുതലമുറക്ക് ആത്മാഭിമാനത്തോടെ ഈ സംഘടനയില്‍ തുടരാനാകില്ലെന്ന് രാജി വച്ച ശേഷം റിമ കല്ലിങ്കല്‍ പ്രതികരിച്ചു.എന്നാല്‍ സംഘടനയിലെ വനിതാ അംഗങ്ങളുടെ കൂട്ട രാജിയോട് പ്രതികരിക്കാന്‍ ഇന്നസെന്റ് തയ്യാറായില്ല.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News