• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചിക്ക് കിംഗ് ഉടമ എ. കെ. മന്‍സൂര്‍ ഉടന്‍ പിടിയിലായേക്കും

By Web Desk    February 10, 2017   
ak_mansoor_passport_case

പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ചിക്ക് കിംഗ് ഉടമയായ മലയാളിക്ക് എതിരെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

എട്ടോളം പാസ്പോർട്ടുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ അടക്കം വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയതായി കൊച്ചി ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് കെ നായർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്ക് ആഷിഖ് മുഹമ്മദ് താജുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിരവധി വിദേശ സാമ്പത്തിക  ഇടപാടുകൾ സംബന്ധിച്ച സൂചന ലഭിച്ചത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് എമിഗ്രേഷൻ, ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സംസ്ഥാന പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിൽ മന്സൂറിനു എട്ട് പാസ്‌പോർട്ടുകൾ സ്വന്തമാക്കിയിട്ടുളളതായി വ്യക്തമായി. ഒരു വ്യക്തി ഒരേസമയം ഒന്നിലധികം പാസ്പോർട്ടുകൾ കൈയ്യിൽ വക്കുന്നത് ഗുരുതരമായ രാജ്യദ്രോഹ കുറ്റമാണെന്നിരിക്കേയാണ് എ. കെ. മന്‍സൂര്‍ എട്ട് പാസ്പോര്‍ട്ടുകള്‍ കൈവശം വെച്ചിരുന്നത്.

തീവ്രവാദ സംഘടനകളെ സഹായിക്കാന്‍ ഹവാല  സാമ്പത്തിക ഇടപാടുകള്‍ക്ക് മന്‍സൂര്‍ നേതൃത്വം നല്‍കുന്ന അല്‍ ബയാന്‍ ഗ്രൂപ്പിന്‍റെ അക്കൌണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നു സംശയിക്കുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ് ആവശ്യങ്ങളുടെ ഭാഗമായി മന്‍സൂര്‍ യാത്ര ചെയ്യുകയും, ചെറിയ കാലയളവില്‍ ഇവിടെ തങ്ങി വിവിധ വിദേശ ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്തിയതുമായി ബന്ധപെട്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ വിഭാഗം അന്വേഷണ ചുമതല ഏറ്റെടുത്തു. 2002ല്‍ കൊച്ചി വിമാനത്താവളത്തിൽ  നിന്ന് വെടിയുണ്ടയുമായി പിടിയിലായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ദുബായിലേക്ക്  വിമാനം കയറാന്‍ എത്തിയ ഇയാളുടെ പക്കല്‍ നിന്നും നിരവധി വെടിയുണ്ടകള്‍ ലഭിച്ചിരുന്നു. പാക്കിസ്ഥാനിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ നടത്തിയെന്നു സംശയിക്കുന്ന ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ വരും.

വെടിയുണ്ടയുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ വഴിവിട്ട രീതിയില്‍ സഹായിച്ച ക്രൈംബ്രാഞ്ച് സി.ഐ. തന്നെയാവാം ഇപ്പോഴും ഇയാള്‍ പോലീസ് പിടിയില്‍ അകപ്പെടാത്തതിനു കാരണമെന്നു സംശയിക്കുന്നു. മന്സൂരുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഇയാളെ മുന്‍പും സഹായിച്ചതും ഇയാളാണ്.നിരവധി പാസ്സ്പോർട്ടുകൾ ഉള്ള ഇയാൾ ഇപ്പോൾ ഒളിവിലാണ് വിദേശത്തേക്കു കടക്കാനുള്ള സാധ്യത തള്ളികളയാനും ആകില്ല.

ഇന്ത്യയിലെ മികച്ച വക്കീലന്‍മാരെ സമീപിച്ച് മുന്‍‌കൂര്‍ ജാമ്യം എടുക്കാന്‍ മന്‍സൂര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും, റോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ തുടര്‍ അന്വേഷണം നടത്താനും ആലോചനയുണ്ട്. അങ്ങനെയാണെങ്കില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും അക്കൌണ്ട്‌ മരവിപ്പിക്കുന്ന സ്ഥിതി വന്നേക്കാം.

ഇതിനിടെ വിവിധ ചിക്ക് കിംഗ് കടകള്‍ക്കു നേരെ ഹനുമാന്‍ സേന പോലെയുള്ള സംഘടനകള്‍ ആക്രമണം നടത്തിയേക്കുമെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്‌ നല്‍കിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത വന്നിരുന്നു.

Leave your comment
Malayalam Breaking News
aravind
16:23:55 February 11, 2017   

ഇയാൾക്കെതിരെ പണ്ട് ഉണ്ട കൊണ്ടുപോയ കേസും നിലവിലുണ്ട്. അന്ന് അറിഞ്ഞില്ലാലോ തീവ്രവാദി ആണെന്ന്... ബല്യ മുതാളിമാർ ഇയാളെ കെട്ടിപിടിക്കുന്നതും മുത്തം കൊടുക്കുന്നതും ഒക്കെ കണ്ടല്ലോ

Reply() 0     0     Reply
Malayalam Breaking News
kunjunni
16:18:59 February 11, 2017   

ഇയാളൊക്കെ തരുന്ന ഭക്ഷണം എന്ത് വിശ്വസിച്ച കഴിക്കുന്നേ?

Reply() 0     0     Reply
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News