• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം വീണ്ടും കേരളത്തില്‍

By Web Desk    September 11, 2018   
FLOOD

തിരുവനന്തപുരം; പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഉണ്ടായ  നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ലോകബാങ്ക്  സംഘം വീണ്ടും കേരളത്തില്‍. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ സന്ദര്‍ശനം. സീനിയര്‍ റൂറല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ക്ലൈമറ്റ് റിസ്‌ക് മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ്, എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റ്, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, അര്‍ബന്‍ കണ്‍സല്‍ട്ടന്റ്, വാട്ടര്‍ കണ്‍സല്‍ട്ടന്റ്, ഹൈവേ എന്‍ജിനിയര്‍ കണ്‍സല്‍ട്ടന്റ്, സോഷ്യല്‍ ഡെവലപ്മെന്റ് കണ്‍സല്‍ട്ടന്റ്, വാട്ടര്‍, സാനിട്ടേഷന്‍ സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങള്‍ അടങ്ങിയ സംഘമാണ് എത്തുന്നത്.

പത്തംഗ സംഘം ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും, പത്തംഗ സംഘം ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും, എട്ടംഗ സംഘം കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതത് ജില്ലകളിലെ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.

പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം 19ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് പ്രളയമേഖലകള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടത്തിന്റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുക സംബന്ധിച്ച പ്രാഥമിക കണക്കുകളും തയ്യാറാക്കും.

20ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. 22 വരെ ലോക ബാങ്ക് സംഘം കേരളത്തിലുണ്ടാകും

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News