• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഡബ്ല്യു സി സി ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച് 'അമ്മ'

By Web Desk    July 19, 2018   
WCC-AMMA

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ താര സംഘടനയിലേക്ക്  തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച   വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഭാരവാഹികളെ  ചര്‍ച്ചയ്ക്ക് വിളിച്ച്  'അമ്മ' . പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് എഴിന് കൊച്ചിയില്‍ വച്ച് ചര്‍ച്ച നടത്താനാണ് തീരുമാനം.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള എതിര്‍ത്ത് മൂവരും കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളോട് കൂടിയാലോചിക്കാതെയുമാണ് 'അമ്മ' തീരുമാനം എടുത്തത്. കുറ്റാരോപിതനെ തിരിച്ചെടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയല്ല. നടപടി പുനപരിശോധിക്കണമെന്നും കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.

വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന്'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News