• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴയില്‍ ആശുപത്രി കഴുകി വൃത്തിയാക്കി മന്ത്രി തോമസ് ഐസക്

By Web Desk    August 29, 2018   
thomas issac

ആലപ്പുഴ:പുളിങ്കുന്ന് ആശുപത്രി കഴുകി വൃത്തിയാക്കി മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഫിനിഷിങ് പോയിന്റിലെ വോളന്റിയര്‍മാരുടെ ക്രമീകരണത്തിനും ഭക്ഷണം എത്തിക്കുന്നതിനുമൊക്കെയായി ഒരു കോ-ഓര്‍ഡിനേറ്ററുടെ റോളിലായിരുന്ന മന്ത്രി ഉച്ചയോടെയാണ് ബോട്ടില്‍ യാത്രയായത്. പൂര്‍ണമായും വെള്ളം കയറിയ  പുളിങ്കുന്ന് ആശുപത്രിയും ലാബും വാര്‍ഡുകളും വൃത്തിയാക്കുന്നതിനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. നിലം തുടച്ചുവൃത്തിയാക്കാനും അദ്ദേഹം മറന്നില്ല. ആശുപത്രിയില്‍ വെള്ളം കയറി ചീത്തയായ മരുന്നുകള്‍ ഉടന്‍ മാറ്റാനും  നിര്‍ദ്ദേശം നല്‍കി. വീടുകള്‍ കഴുകിയതിന് ശേഷം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് എസ്.എന്‍ ഹൈസ്‌കൂളിലെത്തി. അവിടെനിന്ന് ചമ്പക്കുളത്തെത്തി ശുചീകരണം വിലയിരുത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News