• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തി സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്

By Web Desk    September 1, 2018   
thomas isac-modi

തിരുവനന്തപുരം:സംസ്ഥാത്തെ പ്രളയം വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതോടെ വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തി സംസ്ഥാനം ചെലവ് ചുരുക്കലിനൊരുങ്ങുന്നു.അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റുമെന്നും പ്രാധാന്യം അനുസരിച്ച് മാത്രം നിയമനങ്ങള്‍ നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയല്ലാതെ ഇതിന് മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കേരള പുനര്‍നിമാണത്തിന്റെ ഭാഗമായി കടുത്ത സാമ്ബത്തിക അച്ചടക്കം പാലിച്ചേ മതിയാകൂ. ഏതൊക്കെ പദ്ധതികള്‍ മാറ്റിവയ്ക്കാമെന്നത് സംബന്ധിച്ച് അതാത് വകുപ്പുകള്‍ പരിശോധിച്ച് തീരുമാനമെടുക്കണം. ഉദ്യോഗസ്ഥര്‍ക്കും മറ്റും പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. വകുപ്പ് മേധാവികള്‍ക്ക് മാത്രം പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കും.
സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാടകയ്ക്കെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News