• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകള്‍ 

By Web Desk    October 4, 2018   
SABARIMALA CASE

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയ്‌ക്കെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. എന്നാല്‍ ഈ വിഷയവുമായ് ബന്ധപ്പെട്ട് പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്ന തീരുമാനം  സംസ്ഥാനസര്‍ക്കാരും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു.

എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് സുപ്രീംകോടതി അന്തിമനിലപാടിലെത്തിയത് അതിനെ എതിര്‍ക്കേണ്ട ആവശ്യം ഇല്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുവരെ അത് നമ്മുടെ മുന്നിലുള്ള നിയമമാണെന്നും അദ്ദേഹം വ്യക്തമ

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും. വേണ്ടിവന്നാൽ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള വനിതാപോലീസിനെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നാലെ, പുനഃപരിശോധന ഹർജി നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും വ്യക്തമാക്കി. പന്തളം കൊട്ടാരമല്ല ആര് പുനഃപരിശോധനാഹർജി കൊടുക്കുന്നതിലും എതിർപ്പില്ല. ഹർജി പരിഗണിക്കുമ്പോൾ ബോർഡിന്റെ അഭിപ്രായം തേടിയാൽ അറിയിക്കും. ഹർജിയെ അനുകൂലിക്കണോ വേണ്ടയോ എന്ന് അപ്പോൾ ആലോചിക്കുമെന്ന് പദ്മകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയും ദേവസ്വംബോർഡും നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറ്റുമെന്നാണ് ഹൈന്ദവസംഘടനകൂട്ടായ്മയുെട മുന്നറിയിപ്പ്. എട്ടാംതീയതി കൊച്ചി എളമക്കരയിലെ ആർ.എസ്.എസ്. കാര്യാലയത്തിൽ ഹൈന്ദവസംഘടനാ കൂട്ടായ്മയുടെ യോഗം ചേരും. ഈ യോഗത്തിൽ സമരപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News