• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സന്നിധാനത്തെ ഭക്ത ജന നിയന്ത്രണം ആർ എസ് എസ് നേതാക്കന്മാരെ  ഏൽപ്പിച്ച് പിണറായിയുടെ  പോലീസ്; മുഖ്യമന്ത്രിയുടെ വാക്കുകളിൽ മാത്രം ഒതുങ്ങി ക്രമസമാധാനം

By Web Desk    November 6, 2018   

ശബരിമലയിൽ എല്ലാം  നിയന്ത്രിക്കുന്നത് പോലീസാണെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും    മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും   സന്നിധാനത്തെ സമ്പൂർണ്ണ നിയന്ത്രണവും കയ്യടക്കി  ആർഎസ്എസ് നേതാക്കന്മാർ. 

സന്നിധാനത്ത് സങ്കര്ഷം ശക്തമാവുമ്പോൾ  പിണറായിയുടെ പോലീസ് ആശ്രയിക്കുന്നത്  സംഘപരിവാർ നേതാക്കളെ. സന്നിധാനം പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയ ഭക്തജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് പരീക്ഷിച്ചത്  അവരെ നിയന്ത്രിക്കാൻ സംഘപരിവാർ നേതാവായ വത്സൻ തില്ലങ്കേരിയെ  തന്നെ നിയന്ത്രണം ഏല്പിക്കുക്കുക  എന്ന മാർഗമാണ്. അതിനായ് പോലീസിന്റെ മെഗാ ഫോൺ തില്ലങ്കേരിക്ക് കൈമാറി... പിന്നെ അതിലൂടെ തില്ലങ്കേരിയുടെ വികാര നിർഭരമായ സംഭാഷണം, 

"ആചാര ലംഘനം പൊലീസ് നോക്കിക്കൊള്ളുമെന്നും വിളിക്കുമ്പോൾ എത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ നീണ്ട കരഘോഷം" ഒടുവിൽ പതിനെട്ടാംപടിയെ നിയന്ത്രിക്കുന്നതും തില്ലങ്കേരി തന്നെ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നു. ഇതോടെ ശബരിമലയിൽ സർക്കാരും പൊലീസും വെട്ടിലായിരിക്കുകയാണ്. 


 ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കയ്യില്‍ത്തന്നെയാണെന്നും കാര്യങ്ങള്‍ പോലീസ് തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വാക്കാൽ ആവർത്തിക്കുമ്പോഴും കാര്യങ്ങൾ നടക്കുന്നത് മറ്റൊരു ദിശയിൽ ആണെന്നത് സത്യാവസ്ഥ.

ശബരിമലയിൽ ഇപ്പോൾ  ഭക്തരുടെ പ്രതിഷേധത്തിന്റെ ചുമതല തില്ലങ്കേരി  ഏറ്റെടുത്തിരിക്കുകയാണ്.  ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും സന്നിധാനത്തുണ്ട്. നോക്കുകുത്തിയായി പോലീസും. സ്ത്രീകൾ ആരും എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇരു നേതാക്കന്മാരും സന്നിദാനത്ത് എത്തിയിരിക്കുന്നത്. 

പൊലീസാണ് സർവ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന്  സർക്കാർ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്, പോലീസും ഗവണ്മെന്റും  ശബരിമല വിഷയത്തിൽ നോക്ക്കുത്തിയായ്  തുടരുകയാണ്. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News