• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
10:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോ അക്കാദമിയുടെ മതിൽ പൊളിച്ചു മാറ്റി; സർക്കാരിന് വീഴ്ച പറ്റിയെന്ന് വി എസ്

By Web Desk    February 12, 2017   
law

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ഭൂമിയിൽ ലോ അക്കാദമി അനധികൃതമായി കയ്യേറി നിർമ്മിച്ച മതിലുകളും തൂണുകളും റവന്യൂ വകുപ്പ് പൊളിച്ചുനീക്കി. മതിൽ പൊളിക്കുന്നതിന് ലോ അക്കാദമിക്ക് നൽകിയ അവസാന തിയതി ഇന്നലെ അവസാനിച്ചതോടെയാണ് റവന്യൂ വകുപ്പ് അധികൃതർ മതിൽ പൊളിച്ച് നീക്കിയത്. 

രാവിലെ 10.30 ന് തിരുവനന്തപുരം തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി ആരംഭിച്ചത്. ശനിയാഴ്ച മാനേജ്‌മെന്റിനെ നേതൃത്വത്തിലുള്ള സംഘം അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കിയിരുന്നു. എന്നാൽ കവാടം ഉറപ്പിച്ചിരുന്ന രണ്ട് തൂണുകളും സെക്യൂരിറ്റി ക്യാബിനും മതിലും അക്കാദമി പൊളിച്ച് നീക്കിയിരുന്നില്ല.

സർക്കാർ ഭൂമി അക്കാദമി അനധികൃതമായി കയ്യേറിയെന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി, ജില്ലാ കളക്ടർക്ക് അക്കാദമി പൊളിച്ച് നീക്കാൻ നിർദ്ദേശം നൽകിയത്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് തഹസിൽദാരുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്.

ഇത് കൂടാതെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖ അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ബാങ്കിന് നോട്ടീസും റവന്യൂ വകുപ്പ് നൽകും. അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ നേരത്തെ അടച്ച് പൂട്ടിയിരുന്നു.

അതിനിടെ ലോ അക്കാദമി വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു. സർക്കാർ ഭൂമി ആര് അനധികൃതമായി കൈവശം വച്ചാലും അത് തിരിച്ച് പിടിക്കണമെന്നും, റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി തിരിച്ച് പിടിക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും അച്യുതാനന്ദൻ ഓർമ്മിപ്പിച്ചു.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News