• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീ പ്രവേശനം:ദേവസ്വം ബോർഡ്‌ സുപ്രീം കോടതിയെയും ഹൈകോടതിയെയും സമീപിക്കുമെന്ന് പ്രസിഡന്റ് പത്മകുമാർ

By Web Desk    October 20, 2018   
Pathmakumar

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി  വിധിയില്‍ ക്ഷേത്ര  ദേവസ്വം ബോര്‍ഡ്  സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് അറിയിച്ച്  പ്രസിഡന്റ് എ.പത്മകുമാര്‍.   കോടതി  വിധിയ്‌ക്ക് പിന്നാലെ ശബരിമലയിൽ ഉണ്ടായ  പ്രതി ഷേധങ്ങളെയും മറ്റു പ്രശ്നങ്ങളെയും  വിശദീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കും. സുപ്രീം കോടതിയിലെ കേസ് നടപടികള്‍ക്ക് അഡ്വ.മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.                                     നിലവില്‍ 25 റിവ്യൂ ഹര്‍ജികളാണ്  സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്ട്ടു. ഇതിലെല്ലാം ദേവസ്വം ബോര്‍ഡും കക്ഷിയാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിവ്യൂഹര്‍ജി നല്‍കുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നു. മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ശബരിമലയില്‍ വെല്ലുവിളികള്‍ നടത്തുന്നതിനോട് ബോര്‍ഡിന് താല്‍പര്യമില്ല. ശബരിമലയുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News