• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല; ആചാര വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡ്, സർക്കാർ അതിൽ ഇടപെടുന്നില്ലെന്ന് എ പത്മകുമാർ

By Web Desk    November 6, 2018   
PATHMAKUMAR

പത്തനംതിട്ട: ശബരിമലയിലെ ആചാര വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡാണ് അതിൽ സർക്കാർ   ഇടപെടുന്നില്ലെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ. പദ്മകുമാർ. ക്ഷേത്രാചാരങ്ങളിൽ തീരുമാനങ്ങൾ  ദേവസ്വം ബോർഡിന്റേതാണ് , ദർശന സമയത്തിന്​ നിയന്ത്രണം വെച്ചിട്ടില്ല. ഇന്ന്​ പുലർച്ചെ അഞ്ചുമണിക്ക്​ നട തുറന്നു​. ഇനി ഹരിവരാസനം പാടി നട അടക്കുംവരെ ദർശനം അനുവദിക്കുമെന്നും പദ്​മകുമാർ വ്യക്തമാക്കി. ജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ മാത്രമാണ്​ സർക്കാർ ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡാണ്​ ആചാരങ്ങൾ നടപ്പിലാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നത്​. മുമ്പ്​ ഇല്ലാതിരുന്ന മാസ പൂജ വീണ്ടും തുടങ്ങിയത്   ദേവസ്വം ബോർഡി​​ൻറ തീരുമാന പ്രകാരമാണ്​.  അതിൽ സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.


​ദേവസ്വം ബോർഡി​​ൻറ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മി​ല്ലെന്ന്​ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  ക്ര​മ​സ​മാ​ധാ​ന പാ​ല​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ സർക്കാർ ഇടപെടാൻ പാടുള്ളുവെന്ന്  ഡി​വി​ഷ​ന്‍ ബെ​ഞ്ച് വാ​ക്കാ​ല്‍ പ​റ​ഞ്ഞിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News